San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ പീരുമേട് കുട്ടിക്കാനം പള്ളിക്കുന്നിലെ സെന്റ് ജോർജ് സി എസ് ഐ പള്ളിയുടെ ചരിത്രം പുസ്തകം തയ്യാറാക്കി പീരുമേട് സ്വദേശിയായ ഗിന്നസ് സുനിൽ ജോസഫ്



ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ പീരുമേട് കുട്ടിക്കാനം പള്ളിക്കുന്നിലെ സെന്റ് ജോർജ് സി എസ് ഐ പള്ളിയുടെ ചരിത്രം പുസ്തകം തയ്യാറാക്കി പീരുമേട് സ്വദേശിയായ ഗിന്നസ് സുനിൽ ജോസഫ് .

ഒന്നര നൂറ്റാണ്ടിലധികം നീളുന്ന പള്ളിക്കുന്ന് സെൻറ് ജോർജ് സിഎസ്ഐ ദേവാലയത്തിന്റെ ആത്മീയ യാത്രയെ രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം ഒരു ആരാധനാലയത്തിന്റെ ചരിത്രം മാത്രമല്ല ഒരു സമൂഹത്തിൻറെ വളർച്ചയും രൂപാന്തരവും പറയുന്നു……

പള്ളിക്കുന്ന് പ്രദേശത്തിന്റെ ക്രൈസ്തവ പൈതൃകത്തെയും മിഷൻ പ്രവർത്തനങ്ങളുടെ സ്വാധീനത്തെയും മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ പുസ്തകം വലിയ സഹായമാണ്
ഗിന്നസ് സുനിൽ ജോസഫ് നടത്തിയ സൂക്ഷ്മവും സമഗ്രവുമായ പഠനം ഈ പള്ളിയുടെ സ്ഥാപനം മുതൽ ആരാധന രീതികളുടെ മാറ്റങ്ങൾ വിശ്വാസികളുടെ പങ്കാളിത്തം സാമൂഹിക സാംസ്കാരിക ഇടപെടലുകൾ എന്നിവയെല്ലാം വ്യക്തതയോടെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്
പള്ളിക്കുന്ന് സെൻറ് ജോർജ് ദേവാലയത്തിന്റെ ആത്മീയതയുടെയും സാമൂഹിക സേവനത്തിന്റെയും സാംസ്കാരിക പൈതൃകത്തെയും സ്മരണക്കുറുപ്പുകൾ ആണ് ഈ പുസ്തകം സഭയുടെ വളർച്ചയും മതപരമായ പുതുക്കലുകളും മനുഷ്യരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും രേഖപ്പെടുത്തുന്ന ചരിത്ര രേഖ കൂടിയാണ് ഗിന്നസുനിൽ ജോസഫിന്റെ ഈ രചന .

സിഎംഎസ് മിഷനറി ആയിരുന്ന റവറന്റ് ഹെൻട്രി ബേക്കർ ജൂനിയർ 1869 ഫെബ്രുവരി 10നാണ് ദേവാലയം പണികഴിപ്പിച്ചത് ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ബ്രിട്ടീഷ് സെമിത്തേരി അടക്കം ദേവാലയത്തോട് ചേർന്ന് ഇന്നും പരിപാലിപ്പിക്കപ്പെട്ട വരുന്നുണ്ട് സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും ദേവാലയ സൗന്ദര്യവൽക്കരണത്തിനായി തുക അനുവദിച്ചിരുന്നു ദേവാലയ സെമിത്തേരിയിൽ ഇംഗ്ലണ്ട് അയർലൻഡ് സ്കോട്ട്ലണ്ട് എന്നിവിടങ്ങളിൽ നിന്നുമുള്ള 34 വിദേശിയരെയും ഒരു കുതിരയും അടക്കം ചെയ്തിട്ടുണ്ട് മൂന്നാർ ക്രൈസ്റ്റ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന ഇസബല്ല മേയുടെ തുൾപ്പെടെ ആറ് വിദേശികളുടെ സംസ്കാര രജിസ്റ്റർ പള്ളിക്കുന്ന് പള്ളിയിലെ വിദേശികളുടെ ജനന മരണ രജിസ്റ്റർ സ്നാന വിവാഹ രജിസ്റ്റർ ഇവയെല്ലാം ചരിത്രരേഖയിൽ വിവരിക്കുന്നു ചരിത്രപുസ്തകങ്ങളിലെ വിവരങ്ങളും ചരിത്രരേഖയ്ക്ക് ആധാരമാക്കിയിട്ടുണ്ട്
പീരുമേട് സ്വദേശിയായ ഗിന്നസ് സുനിൽ ജോസഫ് സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മധ്യകേരള മഹാ ഇടവക അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും പള്ളിക്കുന്ന് സെൻറ് ജോർജ് സി എസ് ഐ പള്ളി മുൻ കൈക്കാരൻ . സെക്രട്ടറി. കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടും ഉണ്ട് നിലവിൽ മാധ്യമപ്രവർത്തകൻ കൂടിയാണ് ഗിന്നസ് സുനിൽ ജോസഫ് കൂടാതെ യു ആർ എഫ് വേൾഡ് റെക്കോർഡ് ചീഫ് എഡിറ്റർ എന്നീ പദവി കളികളും പ്രവർത്തിക്കുന്നു
ആത്മീയ വേരുകളെ അറിയുവാനും തലമുറകളെ ബന്ധിപ്പിക്കുവാനും ഈ കൃതി നിർണായകമായ ഒന്നായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!