Idukki വാര്‍ത്തകള്‍
വണ്ടൻമേട് 4991 ആം നമ്പർ ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രാമായണ മാസാചരണങ്ങൾക്ക് തുടക്കമായി

വണ്ടൻമേട് 4991 ആം നമ്പർ ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രാമായണ മാസാചരണങ്ങൾക്ക് തുടക്കമായി. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ.മണിക്കുട്ടൻ ഭദ്രദീപം കൊളുത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ആദ്യ ദിവസം കരയോഗ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6മണി മുതൽ 8 മണി വരെ രാമായണ പാരായണവും പ്രാർത്ഥനയും നടന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഓരോ കരയോഗ ഭവനങ്ങളിലും ആണ് രാമായണ പാരായണം നടക്കുന്നത്. കർക്കടകം മുപ്പതാം തീയതി കരയോഗ മന്ദിരത്തിൽ രാമായണ പാരായണ സമർപ്പണവും നടക്കും.
ആചാര്യൻ M. കരുണാകരൻ നായർ,കരയോഗം സെക്രട്ടറി A.അനീഷ്, വൈസ് പ്രസിഡണ്ട് R.ജയകുമാർ, ഖജാൻജി KG സുദർശനൻ നായർ, വനിതാ സമാജം പ്രസിഡണ്ട് ലളിതാംബിക രാധാകൃഷ്ണൻ, സെക്രട്ടറി അനശ്വര സുരേഷ്,
T. മുരളീധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.







































































































































