San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 19-ന്







റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2026-27 റോട്ടറി വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും  ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വള്ളക്കടവ് സിബീസ് ഗാർഡനിൽ നടക്കും.

ഹൈറേഞ്ചിന്റെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ നിരവധി മാതൃകാപരമായ ഇടപെടലുകൾ നടത്തി ശ്രദ്ധേയമായ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പുതിയൊരു സേവനവർഷത്തിലേക്ക് കടക്കുകയാണ്.


സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്കിടയിൽ സമാധാനവും സൗഹൃദവും വളർത്തുക, അർഹരായവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, മനുഷ്യരോടൊപ്പം പ്രകൃതിയുടെ സംരക്ഷണത്തിനും മുൻഗണന നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.

ഭവനനിർമാണ പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരോഗ്യ മേഖലയ്ക്കുമുള്ള സഹായങ്ങൾ തുടങ്ങി നിരവധി സേവനപദ്ധതികൾ വിജയകരമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ 2025-26 റോട്ടറി വർഷത്തെ മികച്ച ക്ലബ്ബായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിൽ നടപ്പാക്കിയ പേപ്പർ ഉത്പന്ന നിർമാണ യൂണിറ്റായ ‘ഹാൻഡ് ഓഫ് ഹോപ്പ്’ റോട്ടറി ഗ്ലോബൽ ഗ്രാന്റ് പദ്ധതി, കഴിഞ്ഞ വർഷം അന്താരാഷ്ട്ര അംഗീകാരം നേടിയ ക്ലബ്ബിന്റെ പ്രധാന സേവനപ്രവർത്തനങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

മുൻവർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങളുടെ കരുത്തുമായി 2026-27 റോട്ടറി വർഷത്തിൽ റൊട്ടേറിയൻ ഷിബു പോൾ പ്രസിഡന്റായും, റൊട്ടേറിയൻ ബിനോയ് അഗസ്റ്റ്യൻ സെക്രട്ടറിയായും, റൊട്ടേറിയൻ ജിത്ത് ജോസഫ് ട്രഷററായും, റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ ജി.ജി.ആർ. ആയും നേതൃത്വം ഏറ്റെടുക്കും.

വാർത്താസമ്മേളനത്തിൽ അഖിൽ വിശ്വനാഥൻ, സന്തോഷ് ദേവസ്യ, പി. എം. ജെയിംസ്, ജിത്ത് ജോസഫ്, ജിതിൻ കൊല്ലംകുടി, ജോസ് ഫ്രാൻസിസ്, ജോസുകുട്ടി, സുജിത്ത് വിശ്വനാഥ്, ജോസ് കുര്യാക്കോസ്,  ഷിബു പോൾ, ജിൻസ് മാനുവൽ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!