Idukki വാര്‍ത്തകള്‍
പ്രഥമ സംസ്ഥാന മാധ്യമ അവാർഡ് സമർപ്പണം 2026 ജൂലൈ 16ന്

മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ സ്മരണാർത്ഥം കെ.ജെ.യു ആലുവ മേഖല കമ്മിറ്റിയും അശോകപുരം നാരായണൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ സംസ്ഥാന മാധ്യമ അവാർഡ് സമർപ്പണം 2026 ജൂലായ് 16ന് ഉച്ചക്ക് 12ന് ആലുവ അദ്വൈതാശ്രമം ഹാളിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അവാർഡ് ജേതാവ് . ഫാറൂഖ് വലിയംങ്കോടിന് ഉപഹാരം സമർപ്പിക്കും.
അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയാകും.
നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, പ്രതിപക്ഷ നേതാവ് ശ്യാം പത്മനാഭൻ, കൗൺസിലർ ധനലക്ഷ്മി ആനന്ദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.







































































































































