ടോമി കാവാലം കേരള കര്‍ഷക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ്

കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ് സാറിന്റെ നിര്‍ദ്ദേശാനുസരണം കേരള കര്‍ഷകയൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി ടോമി കാവാലം തൊടുപുഴയെ കോട്ടയത്ത് കൂടിയ സംസ്ഥാനനേതൃയോഗം തെരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു.
കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനസെക്രട്ടറിയേറ്റംഗം, നിയോജക മണ്ഡലം പ്രസിഡന്റ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്, തെക്കുംഭാഗം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, തൊടുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ടോമി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തെക്കുംഭാഗം ബാങ്ക് വൈസ് പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ്, ഇടുക്കി ജില്ലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ടോമി കാവാലത്തിനെ കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് , കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ .എം. ജെ.ജേ ക്കബ്, നിയോജകമണ്ഡലം പ്രസിഡണ്ട് ബ്ലെയിസ് ജി.വാഴയിൽ, കേരള കർഷകയുണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ, അലക്സ് പൗവ്വത്ത് എന്നിവർ അഭിനന്ദിച്ചു.







































































































































