Idukki വാര്‍ത്തകള്‍
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“

“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും , കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്നവരെ നിയത്തിന്റെ മുന്പില് നിര്‍ത്തുന്നതിന് ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
23-06-2026 -ൽ ഇടുക്കി ജില്ലയിൽ 3 കേസ്സുകളിൽ നിന്നായി 2 പേർ അറസ്റ്റിലാവുകയും ഒരു ഗഞ്ചാവ് ചെടി പിടിച്ചെടുക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ ഓപ്പറേഷൻ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.







































































































