Idukki വാര്‍ത്തകള്‍
ജില്ലയിലെ പബ്ലിക് റിലേഷൻ ഓഫീസർമാർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി ജില്ലയിലെ 32 പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻ ഓഫീസർമാർക്കും അസിസ്റ്റന്റ് പബ്ലിക് റിലേഷൻ ഓഫീസർമാർക്കുമായി കുയിലിമലയിലുള്ള ജില്ലാ ആസ്ഥാന ക്യാമ്പിൽ വെച്ച് പരിശീലന ക്ലാസ് നടത്തപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും, പൊതുജനങ്ങളോടുള്ള പെരുമാറ്റരീതി, ജനസൗഹൃദ പോലീസ് സേവനം കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ്, അഡിഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ എന്നിവർ ക്ലാസ് നയിച്ചു.
പരിശീലന ക്ലാസ്സിൽ 64 ഉദ്യോഗസ്ഥർ പങ്കെടുത്തു.







































































































