San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരെ ഇടുക്കി പോലീസിന്റെ വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിനുകൾ



കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്” പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണ പരിപാടികളും നടത്തപ്പെട്ടു. കരിങ്കുന്നം പോലീസ് സ്റ്റേഷന്റെയും മർച്ചന്റ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വഴിത്തല ശാന്തിഗിരി കോളേജിലെയും, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെയും വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു. കുട്ടികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. തങ്കമണി സെന്റ് തോമസ് എൽ പി സ്കൂളിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ട് മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ്, തോപ്രാംകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
സബ് ഇൻസ്പെക്ടർമാരായ ശ്രീ. സന്തോഷ് സി ആർ, സന്തോഷ് ബാബു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹാജിറ, സീനിയർ സിവിൽ പോലീസ് ഓഫീസർ നവാസ്, സിവിൽ പോലീസ് ഓഫീസർ ആതിര എന്നിവർ ലഹരിവിരുദ്ധ അവബോധ ക്ലാസുകൾ നയിച്ചു.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡ‍ല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ ഓപ്പറേഷന്‍ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!