San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സെൻസെക്സിൽ 1000 പോയിന്റ് റാലി ; സൂചികകളിൽ മുന്നേറ്റം, വിപണിയുടെ കുതിപ്പിന് പിന്നിൽ



ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകളും, ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവും, വിദേശ നിക്ഷേപകരുടെ വാങ്ങൽ പ്രവണതയും ചേർന്നതോടെ സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നു, അതേസമയം നിഫ്റ്റി 50 , 23,400 പോയിന്റിന് മുകളിലേക്ക് കുതിച്ചു.ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണി മൂലധനത്തിലേക്ക് ഈ റാലി 6 ലക്ഷം കോടിയിലധികം രൂപ സംഭാവന ചെയ്തു. ഇത് മൊത്തം വിപണി മൂല്യം ഏകദേശം 459 ലക്ഷം കോടി രൂപയായി ഉയരാനും കാരണമായി.

സെൻസെക്സിലെ 30 ഓഹരികളും നേട്ടത്തിൽ വ്യാപാരം നടത്തി. ടാറ്റ സ്റ്റീൽ, ഇൻഡിഗോ, എൽ ആൻഡ് ടി, എറ്റേണൽ, എസ്‌ബി‌ഐ, ടെക് മഹീന്ദ്ര എന്നിവയായിരുന്നു മുന്നേറ്റം നടത്തിയ പ്രധാന ഓഹരികൾ. ഈ ഓഹരികൾ 3% വരെ നേട്ടമുണ്ടായി. നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചികകൾ ഏകദേശം 2% വീതം നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളും ശക്തമായ നേട്ടങ്ങൾ കൈവരിച്ചു, നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയാലിറ്റി എന്നിവ ഏകദേശം 2% ഉയർന്നു. അതേസമയം വിപണിയുടെ ചാഞ്ചാട്ടങ്ങൾ നിരീക്ഷിക്കുന്ന ഇന്ത്യ വിക്സ് 6% ഇടിഞ്ഞ് 14.75 ആയി. ഇത് അസ്ഥിരത കുറയ്ക്കുന്നതിന്റെ പ്രതിഫലനമാണ്.

വിപണി ഉയരാനുള്ള പ്രധാന 5 കാരണങ്ങൾ

ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി. ഇതിലൂടെ പണപ്പെരുപ്പ സമ്മർദ്ദം കുറയുകയും കമ്പനികളുടെ ചെലവ് നിയന്ത്രണത്തിലാകുകയും ചെയ്തു. ഇതാണ് വിപണിക്ക് വലിയ പിന്തുണ നൽകിയത്.


ആഗോള വിപണികളിലെ പോസിറ്റീവ് സൂചനകൾ

യു.എസ്., യൂറോപ്പ്, ഏഷ്യൻ വിപണികളിൽ ഉണ്ടായ മുന്നേറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. ആഗോള തലത്തിലുള്ള റിസ്‌ക്-ഓൺ മനോഭാവം നിക്ഷേപകരെ കൂടുതൽ വാങ്ങലിലേക്ക് നയിച്ചു.

ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നു

പശ്ചിമേഷ്യയിൽ ഉണ്ടായിരുന്ന സംഘർഷ ഭീതിയിൽ അയവുണ്ടായതോടെ വിപണിയിലെ അനിശ്ചിതത്വം കുറയുകയായിരുന്നു. സ്വാഭാവികമായും ഇത് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.

വിദേശ നിക്ഷേപകരുടെ (FII) വാങ്ങൽ

വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ വീണ്ടും വാങ്ങൽ ആരംഭിച്ചതാണ് വിപണിയെ ശക്തമായി ഉയർത്തിയ മറ്റൊരു ഘടകം.ഇന്ത്യൻ രൂപ സ്ഥിരത കൈവരിച്ചതും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ പിന്തുണയും വിപണിക്ക് കൂടുതൽ ശക്തി പകർന്നിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!