Idukki വാര്‍ത്തകള്‍
ഡി വൈ എഫ് ഐ ജില്ലാതല പഠനോത്സവം കട്ടപ്പന കുന്തളംപാറയിൽ സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുക, സ്കൂൾ തുറക്കുന്ന വേളയിൽ പരിസരം ശുചിയാക്കുക തുടങ്ങിയ വിവിധ പരിപാടികൾ ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്തമാണ്. ഈ നിലയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പഠനോത്സവം എന്ന പേരിൽ ഡിവൈഎഫ്ഐ ജില്ലാതല പഠനോപകരണ വിതരണം സംഘടിപ്പിച്ചത്. കുന്തളം പാറയിൽ 70 ഓളം കുട്ടികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ഉത്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശിവ കുമാർ ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫൈസൽ ജാഫർ, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ബ്ലോക്ക് കമ്മിറ്റി അംഗം ബിബിൻ ബാബു, ജിഷ്ണു എം എം എന്നിവർ സംസാരിച്ചു.







































































































