San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ രണ്ടാം ഓർമ്മ പെരുന്നാൾ 7, 8 തീയതികളിൽ നടക്കും



ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ സ്ഥാപകനും, ആത്മീയ യാത്രാ റേഡിയോ പ്രഭാഷകനും മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ രണ്ടാം ഓർമ്മ പെരുന്നാൾ 7, 8 തീയതികളിൽ നടക്കും

വിവിധ രാജ്യങ്ങളിലുള്ള സഭയുടെ വിശ്വാസ സമൂഹം പൂർവാധികം ഭംഗിയായിയാണ് ഓർമ്മ പെരുന്നാൾ ആചരിക്കുന്നത്.

ബിലീവേഴ്സ‌് ഈസ്റ്റേൺ ചർച്ച് ഇടുക്കി മിഷൻ പ്രൊവിൻസിലെ എല്ലാ ഇടവകകളിലും, സഭയുടെ വിവിധ സ്ഥാപനങ്ങളിലും, വ്യത്യസ്‌തമായ പ്രോഗ്രാമുകൾ നടക്കും

ഇടുക്കി മിഷൻ പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കട്ടപ്പന ഇടവകയിൽ വച്ച് അനുസ്‌മരണയോഗം നടക്കും


ഇടുക്കി മിഷ്യൻ പ്രൊവിൻസ് സെക്രട്ടറി റവറൻ്റ് ഫാ. മനോജ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്‌മരണ യോഗം കട്ടപ്പന മുനിസിപ്പാൽ കൗൺസിലർ ബീന ടോമി ഉദ്ഘാടനം ചെയ്യും.
ഓർമ്മ ദിനമായ എട്ടാം തീയതി രാവിലെ എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും, ധൂപ പ്രാർത്ഥനയും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കും.

ഇടവക വികാരിമാരും അല്മായ പ്രതിനിധികളും ഓർമ്മ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്ത സമ്മേളനത്തിൽ ഫാദർ. മനോജ് സി ചാക്കോ, ഫാദർ. അനിൽ സി മാത്യൂ, ഫാദർ ഷാജി എബ്രാഹാം ഫാദർ മോഹൻ .ഡി, ജോൺ പോൾ മാത്യൂ, ജയപ്രകാശൻ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!