മൂന്ന് മത്സരം ബാക്കി നില്‍ക്കെ ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്‍ര്‍മിലാന്‍

ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടം വീണ്ടും ഇന്റര്‍ മിലാന്. പാര്‍മയെ 2-0 ത്തിന് കീഴടക്കിയാണ് മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ ഇന്റര്‍മിലാന്‍ കിരീടമുയര്‍ത്തിയത്. 46-ാം മിനിറ്റില്‍ മാര്‍കസ് തുറാം, എണ്‍പതാം മിനിറ്റില്‍ ഹെന്റ്‌റിക് മഖ്‌ത്യേരിയന്‍ എന്നിവരാണ് നിര്‍ണായക ഗോളുകള്‍ നേടിയത്. 35 മത്സരങ്ങളില്‍ നിന്നായി 82 പോയിന്റാണ് ഇന്റര്‍മിലാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ നാപ്പോളിക്ക് 70 പോയിന്റ് മാത്രമാണുള്ളത്. കഴിഞ്ഞ സീസണില്‍ ഒരു പോയിന്റിനാണ് ഇന്റര്‍മിലാന് ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടം നഷ്ടമായത്.
21-ാം തവണയാണ് ഇന്റര്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരാവുന്നത്. ആറു സീസണിനിടെയുള്ള മൂന്നാം കിരീടനേട്ടമാണിത്. ജൂണില്‍ സിമിയോണ്‍ ഇന്‍സാഗിക്ക് പകരക്കാരനായി എത്തിയ മുന്‍ ഇന്റര്‍ താരം കൂടിയായ പരിശീലകന്‍ ക്രിസ്റ്റ്യന്‍ ചിവുവാണ് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്.
















































































































