Idukki വാര്‍ത്തകള്‍
ചെന്നൈയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്‌സും, ഫോണും ഉടമയ്ക്ക് തിരികെ ലഭിച്ചു

വണ്ടൻമേട് സ്വദേശികളായ ശ്രീ.മോഹനൻ, ശ്രീ.ബാബു തോമസ് എന്നിവരുടെ സത്യസന്ധതയാണ് പ്രശംസനീയമായ ഈ പ്രവർത്തിക്ക് പിന്നിൽ. കഴിഞ്ഞ ദിവസം (04.05.2026) മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഭവാനി എന്ന സ്ത്രീയുടെ പേഴ്‌സ് ആമയാറിലെ കടയിൽ വെച്ച് നഷ്ടപ്പെട്ടത്. ആ വഴി നടന്നു പോവുകയായിരുന്ന മോഹനനും, ബാബു തോമസും പേഴ്‌സ് കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇവർ പേഴ്‌സ് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് എസ്- ന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജോ കെ റ്റി ഉടമസ്ഥനെ കണ്ടെത്തി 4000 രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ പേഴ്‌സ് കൈമാറി.
















































































































