ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ജൂണിയർ റെഡ്ക്രോസ് ,കട്ടപ്പന വൈ എം സി എ എന്നിവയുടെ നേതൃത്വത്തിൽ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

2026 മെയ് 3 ഞായറാഴ്ച കട്ടപ്പന വൈ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ കട്ടപ്പന വൈഎം സി എ പ്രസിഡൻ്റ് കെജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ യൂണിറ്റ് ഒന്ന് യൂണിറ്റ് രണ്ട് എന്നിവയ്ക്ക് വീൽ ചെയർ ,വാക്കർ എന്നിവ നൽകുന്ന ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം സി എസ് ഐ സഭ ഡെപ്യൂട്ടി മോഡറേറ്ററും, ഇസ്‌റ്റ് കേരള മഹായിടവ ബിഷപ്പുമായ റൈറ്റ് റവ. വി.എസ് ഫ്രാൻസിസ് നിർവ്വഹിച്ചു.
കട്ടപ്പന സെൻ്റ് ജോൺസ് സി.എസ് ഐ ചർച്ച് വികാരി ആയിരുന്ന റവ.ഡോ ബിനോയി പി ജേക്കബിൻ്റെ യാത്രയയപ്പ് സമ്മേളനം കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർ ബീന റ്റോമി ,
ജൂണിയർ റെഡ്ക്രോസ് എക്സിക്യൂട്ടീവ് അംഗം പി. എം ഫ്രാൻസിസ് , റവ വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പാ, ഫാ ജിതൻ വർഗീസ്, റവ ഡോ ബിനോയി പി ജേക്കബ്,സൽജു ജോസഫ്, റ്റോമി ഫിലിപ്പ് , ഡോ. എബ്രഹാം മലയാറ്റ് എന്നിവർ പ്രസംഗിച്ചു.
















































































































