“കേരളത്തിൽ തുടർ ഭരണം ഉണ്ടാകും”; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് പി. രാജീവ്

കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് പി. രാജീവ്. അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം ഉള്ളതായി എക്സിറ്റ് പോളിൽ പറയുന്നില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും പി. രാജീവ് പറഞ്ഞു.
യുഡിഎഫിന് ഭരണമെന്ന് പറയുമ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി എന്നാണ് കണ്ടത്. എക്സിറ്റ് പോളുകളെ ആധികാരികമായി കാണാൻ കഴിയില്ല. ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിൻ്റെ മുഖമാണ് ഭരണത്തിൽ പ്രതിഫലിച്ചത്.
പിണറായി വിജയൻ്റെ കീഴിൽ മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞു. ബംഗാളിൽ പട്ടാള ഭരണ തെരഞ്ഞെടുപ്പാണ് നടന്നത്. കേന്ദ്ര സേനകളെ ഇറക്കിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പി. രാജീവ് ആരോപിച്ചു.
ദേശീയതലത്തിൽ രാഹുൽ ഗാന്ധി എടുത്ത അപക്വമായ നിലപാട് ആണ് അരവിന്ദ് കെജ്രിവാളിനെ ജയിലിൽ എത്തിച്ചത്. തത്ക്കാലിക ലാഭത്തിന് വേണ്ടി കോൺഗ്രസ് എന്തും ചെയ്യും. ദേശീയ രാഷ്ട്രീയ മര്യാദ പോലും നോക്കാതെയുള്ള പ്രവർത്തനം ബിജെപിക്ക് ഗുണം ചെയ്തു. സ്വന്തം നേട്ടത്തിനായി കോൺഗ്രസ് ബിജെപിയെ സഹായിക്കുകയാണ് ചെയ്തെന്ന് പി. രാജീവ് ആരോപിച്ചു.









































































































































