INTUC നെടുംങ്കണ്ടം റീജിയണൽ കമ്മറ്റിയുടെയും മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ പുളിയന്മലയിൽ മെയ് ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും സംഘടിപ്പിച്ചു

INTUC നെടുംങ്കണ്ടം റീജിയണൽ കമ്മറ്റിയുടെയും മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ പുളിയന്മലയിൽ മെയ് ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും സംഘടിപ്പിച്ചു. INTUC ജില്ലാ പ്രസിഡണ്ട് രാജാ മാട്ടുക്കാരൻ ഉത്ഘാടനം ചെയ്തു.
മെയ് ദിനത്തോടനുബന്ധിച്ച് നടന്ന റാലി പുളിയൻമല ടൗൺ ചുറ്റി INTUC ഓഫീസ് പടിക്കൽ സമാപിച്ചു.
റീജിയണൽ പ്രസി. സന്തോഷ് പി. അമ്പിളി വിലാസം അധ്യക്ഷനായിരുന്നു. ജില്ലാ പ്രസി. രാജാ മാട്ടുക്കാരൻ പതാക ഉയർത്തി.
INTUC സംസ്ഥാന കമ്മറ്റിയംഗം തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ
K.D. മോഹനൻ, കെ.സി . ബിജു, രാമചന്ദ്രൻ നെടുങ്കണ്ടം, അഡ്വക്കേറ്റ് റോയി കമ്പംമെട്ട് തുടങ്ങിയവർ സംസാരിച്ചു. അനിൽ കട്ടൂപ്പാറ , ഷാജി മഠത്തുംമുറി, അഭിലാഷ് ഇരട്ടയാർ . പ്രസന്നൻ പുളിക്കൽ, മുരുകൻ കടശ്ശിക്കടവ്, മജീദ് തേർഡ് ക്യാമ്പ്, വനരാജ് , ഷാജി ജോസഫ്, ചന്ദ്രബാബു, റെജി ആശാരിക്കണ്ടം, സുന്ധര പാണ്ഡ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
















































































































