Idukki വാര്‍ത്തകള്‍
സാക്ഷരതാ പ്രഖ്യാപന വാര്‍ഷിക ദിനാചരണം 19ന്

സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സമ്മേളനം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ഏപ്രില്‍ 19ന് (ഞായറാഴ്ച) രാവിലെ 11.30 ന് നടക്കും. മുന്‍കാല സക്ഷരതാ പ്രവര്‍ത്തകരെയും മുതിര്‍ന്ന പഠിതാക്കളെയും ആദരിക്കും. ജില്ലയിലെ മറയൂര്‍, അടിമാലി, കട്ടപ്പന, വണ്ടിപ്പെരിയാര്‍, തൊടുപുഴ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രശസ്തര്‍ ചടങ്ങുകളില്‍ പങ്കെടുക്കും .
















































































































