Idukki വാര്‍ത്തകള്‍
ഇടുക്കിയില്‍ എന്‍.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ രണ്ടു മുന്നണികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. മാറിമാറി ഭരിച്ച രണ്ട് മുന്നണികളും ഇടുക്കിയില്‍ ജനപ്രതിനിധികളായവരും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ഇടുക്കിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുവാനോ ഒന്നും ചെയ്തിട്ടില്ല. ഇടുക്കിയുടെ സമഗ്രമായ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഇടുക്കിയില്‍ ഉണ്ടാവണമെന്ന് ബഹുഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബോധ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇടുക്കിയില്‍ എന്‍.ഡി.എ. വിജയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രസാദ് വിലങ്ങുപാറ പറഞ്ഞു്
















































































































