സംസ്ഥാന വ്യാപകമായി നടന്ന ബോധവത്ക്കരണ ക്ലാസുകളിൽ ഏറ്റവും കൂടുതൽ ബോധവത്ക്കരണ ക്ലാസ് നടത്തിയതിനുള്ള പുരസ്കാരം ഇടുക്കി ജില്ലയ്ക്ക് ലഭിച്ചു

കേരള പോലീസ് സൈബർ ഡോമും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന സൈബർ അവബോധന പരിപാടിയായ “KID GLOVE” പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ സൈബർ സുരക്ഷാ വൈദഗ്ധ്യവും അവബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
സംസ്ഥാന വ്യാപകമായി നടന്ന അവയർനസ് ക്ലാസുകളിൽ ഏറ്റവും കൂടുതൽ അവയർനസ് ക്ലാസ് നടത്തിയതിനുള്ള പുരസ്കാരം ഇടുക്കി ജില്ലയ്ക്ക് ലഭിച്ചു.
19.03.26 തിയതി തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന പരിശീലന ചടങ്ങിൽ വച്ച് ജില്ലയെ പ്രതിനിധീകരിച്ച് ഡിസിആർസി, ഡി ഡാഡ്, സ്നേഹിതകൗൺസിലേഴ്സും, സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് കേരള പോലീസ് അക്കാദമിയിലെ പോലീസ് ഇൻസ്‌പെക്ടർ ധാര എ എം -ൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
28/03/2006 തിയതി ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് കൗൺസിലർമാരെ ഉപഹാരം നൽകി അഭിനന്ദിച്ചു. ഇടുക്കി സോഷ്യൽ പോലീസിംഗ് നോഡൽ ഓഫീസറും അഡിഷണൽ പോലീസ് സൂപ്രണ്ടുമായ ഇമ്മാനുവൽ പോൾ, ഇടുക്കി സോഷ്യൽ പോലീസിംഗ് അസിസ്റ്റൻറ് നോഡൽ ഓഫീസറായ സജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലയിൽ പീരുമേട് സബ് ഡിവിഷനിൽ ക്ലാസുകൾ നയിച്ച ഡിസിആർസി കൗൺസിലർമാരായ സീതാലക്ഷ്മി,ശുഭ എ എസ് എന്നിവർ ഒന്നാം സ്ഥാനവും, കട്ടപ്പന സബ് ഡിവിഷൻ ഡിസിആർസി കൗൺസിലർമാരായ . അഞ്ചുമോൾ വി ജി, സിസ്റ്റർ ക്ലാരിസ് എന്നിവർ രണ്ടാം സ്ഥാനവും, ഇടുക്കി സബ് ഡിവിഷൻ സ്നേഹിതാ കൗൺസിലർമാരായ സരളമ്മ ബി, ഡിസിആർസി കൗൺസിലർ ആൽബർട്ട് ആഗസ്റ്റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
















































































































