കെഎസ്എസ്പിയു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ) കട്ടപ്പന ബ്ലോക്കിന്റെ 34 മത് വാർഷിക സമ്മേളനം നടന്നു

കെഎസ്എസ് പി യു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ) കട്ടപ്പന ബ്ലോക്കിന്റെ 34 മത് വാർഷിക സമ്മേളനം നടന്നു. കട്ടപ്പന പെൻഷൻ ഭവനിൽ പ്രസിഡൻറ് പതാക ഉയർത്തിയതോടുകൂടി സമ്മേളന പരിപാടികൾ ആരംഭിച്ചു. സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി അധ്യക്ഷത വഹിച്ചു സമ്മേളനം ഉദ്ഘാടനം കെ എസ് എസ് പി യു ഇടുക്കി ജില്ലാ സെക്രട്ടറി പി പി സൂര്യകുമാർ നിർവഹിച്ചു.
സമ്മേളന വാർഷിക റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥനും കണക്ക് ട്രഷറർ കെഎസ് അഗസ്റ്റിനും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ബ്ലോക്കിന് കീഴിലുള്ള 11 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുത്തു. 2026 -27 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് മുതിർന്ന അംഗം ഐ വി ജോണിന്റെ നേതൃത്വത്തിൽ നടന്നു.
ബ്ലോക്ക് പ്രസിഡണ്ടായി ടോമി കൂത്രപ്പള്ളിയും ബ്ലോക്ക് സെക്രട്ടറിയായി
കെ വി വിശ്വനാഥനും ട്രഷററായി കെ എസ് അഗസ്റ്റിനും നേതൃത്വം നൽകുന്ന19 അംഗ ബ്ലോക്ക് കമ്മിറ്റിയും 17 അംഗ ബ്ലോക്ക് കൗൺസിൽ നിലവിൽ വന്നു













































































