San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സമ്പൂർണ ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു



സമ്പൂർണ ആയുർവേദ ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം കടപ്പന നഗരസഭ ചെയർപേഴ്സൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. കിടത്തി ചികിത്സാ സൗകര്യങ്ങളുമുളള ആശുപത്രിയിൽ നിന്നും എല്ലാവിധ ആയുവേദ ചികിത്സകളും സേവനങ്ങളും നാടിന് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷമായി കട്ടപ്പന, സ്‌കൂള്‍കവല ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമ്പൂര്‍ണ ആയുര്‍വേദ ക്ലിനിക് & യോഗ സ്റ്റുഡിയോ എന്ന സ്ഥാപനം, കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളോടുംകൂടി മുളകരമേട് ഓപ്പണ്‍ ഹൗസ് ബില്‍ഡിങ്ങിലേക്ക് സമ്പൂര്‍ണ ആയുര്‍വേദ ഹോസ്പിറ്റല്‍ എന്ന പേരില്‍  പ്രവർത്തനം ആരംഭിച്ച, ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. കിടത്തി ചികിത്സാ സൗകര്യങ്ങളോടു കൂടിയ ആശുപത്രിയുടെ മുറികളുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി നിർവ്വഹിച്ചു.  എല്ലാവിധ സൌകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ ആയുര്‍വേദ ആശുപത്രിയുടെ ട്രീറ്റ്‌മെൻ്റ് റൂമിൻ്റെ  ഉദ്ഘാടനം കട്ടപ്പന നഗരസഭ രണ്ടാം വാർഡ് കൌൺസിലർ സോബി ബേബി നിർവ്വഹിച്ചു.

ആയുർവേദ ചികിത്സാ രംഗത്ത് വർഷങ്ങളുടെ പരിചയമുളള ഡോ. ആതിര കുമാരൻ്റെയും ഡോ. എബിൻ സഞ്ജയുടെ നേതൃത്വത്തിൽ കട്ടപ്പനയിലും മുളകരമേട്ടിലുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ഡിസ്‌ക് തേയ്മാനം, ഡിസ്‌ക് ബള്‍ജ്, സോറിയാസിസ്, ത്വക്ക് രോഗം, പ്രമേഹം, അസിഡിറ്റി, അള്‍സര്‍, വന്ധ്യത, മുട്ട് തേയ്മാനം, വാതരോഗങ്ങള്‍ തുടങ്ങിയ പ്രത്യേക ചികിത്സകളോടൊപ്പം ഓയില്‍ മസാജ്, സ്പാ മസാജ്, സീറ്റീം ബാത്ത്, കിഴികള്‍, പിഴിച്ചില്‍, പഞ്ചകര്‍മ്മ ചികിത്സയുള്‍പ്പെടെയുളള സുഖ ചികിത്സകളും ലഭിമാകുന്നതാണ്. ആയുർവേദ ചികിത്സയോടൊപ്പം ശാരിരികവും മാനസികവുമായ ആരോഗ്യം പ്രദാനം  ചെയ്യുന്നതിനായി പരിചയ സമ്പന്നരായ യോഗ അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ യോഗ പരിശീലനവും നൽകുന്നു.

ഉദ്ഘാടന ചടങ്ങിന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡൻ്റായിരുന്ന മനോജ്, വി.പി ജോൺ, ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ രക്ഷാധികാരി വിശ്വനാഥൻ കെ.വി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. രാവിലെ 9:30 മുതൽ 12:30 വരെയും വൈകിട്ട് 3 മുതൽ 6 വരെയും ഡോക്ടർമാരെ കാണുന്നതിനുളള സൗകര്യം ഒരിക്കിയിരിക്കുന്ന ആശുപത്രിയിൽ നിന്നും ശാസ്ത്രീയവും ആധികാരികവുമായ ആയൂർവേദ ചികിത്സകളും സേവനങ്ങളും ലഭിക്കുമെന്ന് സമ്പൂർണ്ണ ആയുർവേദ ആശുപത്രിയുടെ മാനേജ്മെൻ്റ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!