കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ ഗീവർഗ്ഗീസിൻ്റെ നവനാൾ ജനുവരി 28 ബുധനാഴ്ച്ച ആരംഭിക്കും

കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ ഗീവർഗ്ഗീസിൻ്റെ നവനാൾ ജനുവരി 28 ബുധനാഴ്ച്ച ആരംഭിക്കും. 28 മുതൽ ഫെബ്രുവരി 5 വരെ തുടർച്ചയായ ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് നൊവേനയും നടക്കും. ആരംഭദിനമായ
ജനുവരി 28 ന് വൈകുന്നേരം
6 മണിക്ക് നടക്കുന്ന പരി.കുർബാനക്കും നൊവേനക്കും റവ. ഫാ. ജോസ് വലിയമറ്റം CMI മുഖ്യകാർമ്മികത്വം വഹിക്കും.
29 ന് ഫാ. സഖറിയാസ് എടാട്ട് VC,
30ന് ഫാ. റോണി മഠത്തിപ്പറമ്പിൽMSFS,
31ന് വ. ഫാ. ജോയൽ വാണിയപ്പുരയ്ക്കൽ Ofm. Cap., ഫെബ്രുവരി ഒന്നിന് വൈകുന്നേരം 4.30 ന് ഫാ. കുര്യാക്കോസ് മൂഞ്ഞേലിMCBS, 02 ന് 6:00 മണിക്ക് ഫാ. തോംസൺ കീരിപ്പേൽ, 03 ന് ഫാ. മാത്യു കൊല്ലംപറമ്പിൽMST, 4 ന് ഫാ. വർഗ്ഗീസ് മണ്ണിപ്പാറ SDB എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ കൊടിയേറ്റ ദിനമായ ഫെബ്രുവരി 5 ന് വൈകുന്നേരം 4.45 ന് കട്ടപ്പന ഫെറോനാ പള്ളി വികാരി റവ ഫാ ജോസ് മംഗലത്തിൽ പ്രധാന തിരുനാളിന് കൊടി ഉയർത്തും. വൈകുന്നേരം 5:00 PM ന് ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ ജോർജ് പുല്ലാന്തനാൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും ഫെബ്രുവരി 5 മുതൽ 8 വരെയാണ് കട്ടപ്പന സെന്റ് ജോർജ് ഫെറോനപള്ളിയുടെ പ്രധാന തിരുനാൾ.









































































