Idukki വാര്‍ത്തകള്‍
ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡവലപ്‌മെന്റ് (2 മാസം, യോഗ്യത: പ്ലസ്ടു), ഐറ്റി എനേബിള്‍ഡ് ട്രെയിനിംഗ് (ഒരാഴ്ച, യോഗ്യത: എട്ടാം ക്ലാസ്സ്) എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ ഏകദിന ശില്പശാലകളായ ബേസിക് എഐ വര്‍ക്ക് ഷോപ്പ്, അഡ്വാന്‍സ്ഡ് എ ഐ വര്‍ക്ക് ഷോപ്പ്, എ ഐ റ്റൂള്‍സ് ഫോര്‍ സ്‌കൂള്‍ സ്റ്റുഡന്റ്സ്, ഫ്രീ ആന്റ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍, അഡ്വാന്‍സ്ഡ് എം എസ് എക്സല്‍ എന്നിവയും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005087, 04712050612 9496395544.









































































