Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിൽ 1.75 കോടിയുടെ റോട്ടറി ‘ഹാൻഡ്‌സ് ഓഫ് ഹോപ്പ്’ പദ്ധതി ഉദ്ഘാടനം നടന്നു



മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിൽ 1.75 കോടിയുടെ റോട്ടറി ‘ഹാൻഡ്‌സ് ഓഫ് ഹോപ്പ്’ പദ്ധതി ഉദ്ഘാടനം നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ, അമേരിക്കയിലെ മക്കിനി  റോട്ടറി ക്ലബ്ബിന്റെയും റോട്ടറി ഇന്റർനാഷണലിന്റെയും സഹകരണത്തോടെയാണ് മുരിക്കാശ്ശേരി പടമുഖം സ്നേഹമന്ദിരത്തിലാണ്  പ്രോജക് നടപ്പാക്കിയത്. മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന നാനൂറോളം അന്തേവാസികൾ കഴിയുന്ന പടമുഖം സ്നേഹമന്ദിരത്തിന്റെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 1.75 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ യൂണിറ്റിൽ പേപ്പർ ബാഗുകൾ, പേപ്പർ കപ്പുകൾ, ടിഷ്യു പേപ്പർ, പേപ്പർ പ്ലേറ്റുകൾ തുടങ്ങിയ പേപ്പർ ഉൽപ്പന്നങ്ങൾ നിർമ്മിക്കും.

ഈ ഉൽപ്പന്നങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം അന്തേവാസികളുടെ ചികിത്സയ്ക്കും ജീവിതനിലവാരം ഉയർത്തുന്നതിനുമായി വിനിയോഗിക്കും.



റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ്  അഖിൽ വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേശ്, പ്രമുഖ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മക്കിനി ക്ലബ് പ്രതിനിധി  തിയോഫിൻ ചാമക്കാല, സ്നേഹമന്ദിരം ഡയറക്ടർ ബ്രദർ രാജു എന്നിവർ സംസാരിച്ചു.

പരിപാടികൾക്ക് ഗ്ലോബൽ ഗ്രാന്റ് ചെയർമാൻ ജോസ് മാത്യു, സെക്രട്ടറി കിരൺ ജോർജ് തോമസ്, ട്രഷറർ ജോസ് ഫ്രാൻസിസ്, അസിസ്റ്റന്റ് ഗവർണർ പ്രിൻസ് ചെറിയാൻ, മുൻ പ്രസിഡന്റുമാരായ പി.എം. ജെയിംസ്, സന്തോഷ് ദേവസ്യ, ജോസ് കുര്യാക്കോസ്, വിജി ജോസഫ് ജിതിൻ കൊല്ലംകുടി, ഷിബു പോൾ, അജീഷ് ജോസഫ്, സുജിത്ത് വിശ്വനാഥൻ തുടങ്ങിയവർ നേതൃത്യം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!