നിയമസഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ബി ഡി ജെ എസ്

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ബി ഡി ജെ എസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ഇടുക്കി , ഉടുമ്പഞ്ചോല മണ്ഡലങ്ങളില്‍ ഇത്തവണയും മത്സരിക്കാൻ തീരുമാനം.
NDA ചര്‍ച്ചകളില്‍ ധാരണ ആയാലുടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനും പ്രചരണ രംഗത്ത് സജീവമാകുവാനും അടിമാലിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമെടുത്തു.
ഇതിനായി മണ്ഡലം തലത്തില്‍ ഇലക്ഷന്‍ ഇന്‍ചാര്‍ജ്മാരേയും പ്രഖ്യാപിച്ചു.
ബിനീഷ് K P (ഇടുക്കി ),
സന്തോഷ് തോപ്പില്‍ (ദേവികുളം),
T K ബിനോജ്(തൊടുപുഴ ),
സന്ദീപ് E U (ഉടുമ്പഞ്ചോല) എന്നവര്‍ക്കാണ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കിയിട്ടുള്ളത്. ജില്ലാ മീഡിയാ കോ _ ഓഡിനേറ്ററായി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയെ പ്രഖ്യാപിച്ചു.
ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി , ജനറല്‍ സെക്രട്ടറി അഡ്വ: P S ജ്യോതിസ് , വൈസ് പ്രസിഡന്റ് അഡ്വ:സംഗീത വിശ്വനാഥന്‍ എന്നിവര്‍ നേരിട്ട് ജില്ലയില്‍ എത്തിയാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്









































































