മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരളസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ഈ അധ്യയന വര്‍ഷത്തെ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക്് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനമാണ് നല്‍കുന്നത്.
പഠനകാലയളവില്‍ അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, കൂടാതെ പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാകും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജനുവരി 26. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ 9544958182.









































































