Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴിക്കും കൗൺസിലർ സോണിയ ജെയ്ബിക്കും അമ്പലക്കവലയിൽ സ്വീകരണം നൽകി

കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴിക്കും കൗൺസിലർ സോണിയ ജെയ്ബിക്കും അമ്പലക്കവലയിൽ സ്വീകരണം നൽകി.
കോൺഗ്രസ് പള്ളിക്കവല വാർഡ് കമ്മറ്റിയാണ് സ്വീകരണം ഒരുക്കിയത്.
വാർഡ് പ്രസിഡന്റ് ചാക്കോച്ചൻ മാമ്മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു.
കൗൺസിലർ സോണിയ ജെയ്ബി,
കോൺഗ്രസ് കുന്തളംപാറ വാർഡ് പ്രസിഡന്റ് ബിജു മോന്തക്കര, ഊരുമൂപ്പൻ ലക്ഷ്മണൻ ,അമ്പലക്കവല നാഷണൽ ലൈബ്രറി സെക്രട്ടറി റ്റി. ബി ശശി , ജോണി പന്തേനാൽ, ഷാജി പുത്തൻപുര,അജീഷ് മാമ്മൂട്ടിൽ എന്നീവർ സംസാരിച്ചു.













































































