Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജില്ലാതല സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു



ഉടുംമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജിൻസൺ വർക്കി ഉദ്ഘാടനം ചെയ്തു.
ഡിസംബർ 23 മുതൽ 2026 ജനുവരി 1 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.

കോരളത്തിലെ പൊതുവിപണിയിൽ ശക്തമായി ഇടപെട്ടുകൊണ്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡ് ഉത്സവകാലത്ത് ഉണ്ടാകുവാൻ ഇടയുള്ള വിലക്കയറ്റത്തിനെതിരായി വിപണി ഇടപെടൽ ശക്തമാക്കുകയാണ്.

ആയതിന്റെ ഭാഗമായിയാണ് ക്രിസ്‌തുമസ് – പുതുവത്സര വിപണി സംഘടിപ്പിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള 13 ഇനം നിത്യോപയോഗ സധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ വിലകുറച്ചും വിൽപന നടത്തുന്നതിനായി വിപണികളിൽ സജ്ജമാക്കിയിട്ടുണ്ട്.

2025 ഡിസംബർ 23 മുതൽ 2026 ജനുവരി 1 വരെ 10 ദിവസക്കാലം നീണ്ടു നിൽക്കുന്ന ക്രിസ്‌തുമസ്- പുതുവത്സര വിപണിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം കട്ടപ്പന ICIC ബാങ്കീന് സമീപം ഉടുംമ്പൻചോല സർക്കിൾ സഹകര യൂണിയൻ ചെയർമാൻ ജിൻസൺ വർക്കി ഉദ്ഘാടനം ചെയ്തു.


മുനിസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി അധ്യക്ഷ വഹിച്ച ചടങ്ങിൽ ആദ്യവിൽപ്പന ഒ.ജെ ബേബി ഏറ്റുവാങ്ങി

നഗരസഭ കൗൺസിലർ വി.ആർ സജി, സീനിയർ സഹകരണ ഇൻസ്പെക്ടർ ജയ്മോൻ എ.വി ,അസിസ്റ്റന്റ് റീജിയണൽ മാനേജർ ബിജു കെ വർഗ്ഗീസ്, മാർക്കറ്റിംഗ് മാനേജർ മഞ്ജു കെ.എൻ തുടങ്ങിയവർ സംസാരിച്ചു.

2026 ജനുവരി 1 വരെയാണ് വിപണിപ്രവർത്തിക്കുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!