Idukki വാര്‍ത്തകള്‍
പോക്സോ ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തോപ്രാംകുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോക്സോ ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. കെ ഡി മണിയൻ ക്ലാസ് നയിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.രാജീവ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീ. വിനോ സ്വാഗതം ആശംസിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഫിൽ ജോൺ ആശംസകൾ അറിയിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































