Idukki വാര്‍ത്തകള്‍
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണിന്റെ നേതൃത്വത്തിൽ സൈൻ ബോർഡുകൾ ക്ലീനിങ് ക്യാമ്പയിൻ പ്രോഗ്രാം നടത്തി

ശബരിമല തീർത്ഥാടകരെയും അന്യ സംസ്ഥാന വിനോദ സഞ്ചാരികളുടെയും
റോഡ് സുരക്ഷക്കായി ദൃശ്യപരിത വർദ്ധിച്ച് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ സൈൻ ബോർഡുകൾ ക്ലിനിഗ് ക്യാമ്പയിൻ പ്രോഗ്രാം നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ പ്രസിഡന്റ് പ്രദീപ് എസ് മണിയുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം ട്രാഫിക് എസ് ഐ .പി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന പുളിയൻമലയിൽ നിന്നുമുള്ള ഹെയർപിൻ വളവുകളിലെ സൈൻ ബോർഡുകളും, മറ്റു സുരക്ഷാ ബോർഡുകളും ആണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്
റോട്ടറി ക്ലബ് സെക്രട്ടറി കെ എസ് രാജീവ് . മനോജ് അഗസ്റ്റിൻ . പ്രദീപ് രാജൻ .സുരേഷ് കുഴിക്കാട്ട് .കെ ജെ ജെയിംസ് . അനിൽ രവീന്ദ്രൻ . അഭിലാഷ് As റോട്ടറി ക്ലബ് അംഗങ്ങൾ പരുപാടിയിൽ പങ്കെടുത്തു









































































