Idukki വാര്‍ത്തകള്‍
കാടറിവ് യാത്ര

മുരിക്കാട്ട്കുടി ഗവൺമെൻറ് ഡ്രൈവർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ‘നമ്മുടെ ഭൂമി’ പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചുരുളി മുനമ്പ് എക്കോ ടൂറിസം പദ്ധതിയിൽ സന്ദർശനം നടത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്ററ് ഓഫീസ് അംഗണത്തിലുള്ള ഔഷത സസ്യ പാർക്ക് സന്ദർശിച്ചു. ഫോറെസ്റ്റ് സെക്ഷൻ ഓഫീസിർ അനിൽ കുമാർ, അരുൺ ഭാസ്കർ, ആര്യ എന്നിവർ വനം വന്ജീവികൾ വിഷയത്തെകുറിച്ച് ക്‌ളാസ്സുകൾ നൽകി. പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാർ വി.ജെ,അധ്യാപകരായ ലിറ്റിമോള്‍ പി.എസ്, സുനു മനോജ്,പിടിഎ പ്രസിഡണ്ട് പ്രിൻസ് മോൻ മറ്റപ്പള്ളിൽ,
വാളൻ്റിയർ ലീസർമാരായ അനന്തകൃഷ്ണൻ S നായർ ,ആദിത്യ സാബു തുടങ്ങിയവർ നേതൃത്വം നൽകി.









































































