Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വെള്ളയാംകുടി- കക്കാട്ടുകട റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു



മന്ത്രിസഭയുടെ നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് 6 കോടി രൂപ അനുവദിച്ച നത്തുകല്ല്- വെള്ളയാംകുടി- കക്കാട്ടുകട റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.



എട്ട് മീറ്റര്‍ വീതിയില്‍ ബിഎം ബിസി നിലവാരത്തിലാണ് 8 കിലോമീറ്റര്‍ ദൂരം നിര്‍മിക്കുന്നത്. നത്തുകല്ല്-വെള്ളയാംകുടി, കക്കാട്ടുകട- വെള്ളയാംകുടി എന്നീ രണ്ട് റീച്ചുകളിലായാണ് നിര്‍മാണം.

വെള്ളയാംകുടിയില്‍നിന്ന് കട്ടപ്പന ടൗണില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേയ്ക്കും ടൗണിന്റെ ഇതര ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ക്ക് പുതിയ ബൈപ്പാസിലൂടെ കടന്നുപോകാം. മലയോര ഹൈവേയ്ക്ക് പുറമേ ഈ പാതകള്‍ കൂടി നിര്‍മിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹരിക്കാനാകുമെന്ന് LDF നേതാക്കൾ പറഞ്ഞു.

അതിര്‍ത്തി കടന്നെത്തുന്ന ഭാരവാഹനങ്ങള്‍ക്കും ടൗണില്‍ പ്രവേശിക്കാതെ ഈ പാതകളിലൂടെ കടന്നുപോകാം. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വി ആര്‍ സജി, ഷാജി കൂത്തോടിയില്‍, എം സി ബിജു, കെ പി സുമോദ്, ലിജോബി ബേബി, സി ആര്‍ മുരളി, ബിജു വാഴപ്പനാടി എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!