Idukki വാര്‍ത്തകള്‍
മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സെൻ്റ് ജോസഫ് ഫോറത്തിൻ്റെ പ്രവർത്തനോദ്ഘാടനം നവംബർ 24 ന്

മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സെൻ്റ് ജോസഫ് ഫോറത്തിൻ്റെ പ്രവർത്തനോദ്ഘാടനം നവംബർ ഇരുപത്തിനാല് തിങ്കളാഴ്ച 2.30 ന് ചക്കുപള്ളം ഗത്സി മോൻ അരമനയിൽ നടക്കും.
സെൻ്റ് ജോസഫ് ഫോറം ഇടുക്കി ഭദ്രാസന വൈസ് പ്രസിഡൻ്റ് എ വി കുര്യൻ കോർഎപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസന സെൻ്റ് ജോസഫ് ഫോറത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് നിർവ്വഹിക്കും. അഖില മലങ്കര സെൻ്റ് ജോസഫ് ഫോറം വൈസ് പ്രസിഡൻ്റ് ഫാ സി ജെ ഐസക്, അഖില മലങ്കര സെൻ്റ് ജോസഫ് ഫോറം ജനറൽ സെക്രട്ടറി ഡോ മാത്യു പി ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. യോഗത്തിൽ ഭദ്രാസന സെക്രട്ടറി സി കെ ജേക്കബ്, എം എസ് ജോസഫ്, ടെസ്സി ബെഞ്ചമിൻ , പി വി മർക്കോസ്, മേഖലാ സെക്രട്ടറിമാർ എന്നിവർ സംസാരിക്കും
















































































































