Idukki വാര്‍ത്തകള്‍
തുടർച്ചയായ രണ്ടാം വർഷവും നേട്ടങ്ങൾ കൊയ്ത് കൊച്ചു മിടുക്കി – ലിയന അനൂപ്

മുരിക്കാശ്ശേരി സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന 36 മത് ഉപജില്ല കലോത്സവത്തിൽ ഇരട്ട വിജയം നേടി ലിയന അനൂപ്. ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ലിയന യു പി വിഭാഗം കുച്ചിപ്പുടി, മോഹനയാട്ടം എന്ന ഇനങ്ങളിലാണ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തുടർച്ചയായി രണ്ടാം വർഷമാണ് ലിയന ഈ നേട്ടം കൈവരിക്കുന്നത്. വെള്ളയാം കുടി സ്വദേശിയും ഐ ടി കമ്പനി ഉദ്യോഗസ്ഥനുമായ അനൂപ് തോമസിനെയും ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ അധ്യാപികയായ ലിജോയുടെയും മകളായ ലിയന കഴിഞ്ഞ അഞ്ചു വർഷക്കാലമായി നൃത്തം അഭ്യസിക്കുന്നുണ്ട്. കട്ടപ്പന ചിദംബരം സ്കൂൾ ഓഫ് ഡാൻസിലെ അധ്യാപകനായ ഡോക്ടർ കുമാറിന്റെ കീഴിലാണ് ലിയന നൃത്തം അഭ്യസിക്കുന്നത്.













































































