6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു



തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു . പ്രിൻസിപ്പൽ ശ്രീമതി. ജാൻസി ജോർജ് , പി.ടി.എ പ്രസിഡന്റ് ശ്രീ. മിന്നൽ എന്നിവർ ക്ലാസ്സിന് നേതൃത്വം വഹിച്ചു. ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ,ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി.
മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡ‍ല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!