Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇത്തവണത്തെ ത്രിതല പഞ്ചായത്ത്  തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിലെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ്



ഇത്തവണത്തെ ത്രിതല പഞ്ചായത്ത്  തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിലെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുവാൻ നേതൃത്വം തയ്യാറാകണമെന്നും
പരാജയപ്പെടുന്ന സീറ്റുകളിൽ മാത്രമല്ല വിജയിക്കുന്ന സീറ്റുകളിൽ കൂടി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാൻ  കെപിസിസി തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ്
ഒ ജെ ജനീഷ് .
യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കട്ടപ്പനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം …


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ട കൊല്ലം പന്മന സ്വദേശി വേണു കേരളത്തിലെ ആരോഗ്യവകുപ്പ് അവതാളത്തിൽ ആയതിന്റെ മറ്റൊരു ഉദാഹരണമാണെന്നും. കേരളത്തിൻ്റെ ആരോഗ്യ മേഖല തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജും ,  മുഖ്യമന്ത്രിയും സ്വന്തം  പരാജയം   തിരിച്ചറിഞ്ഞ് സ്വയം ഒഴിഞ്ഞുപോകുന്നത് ആണ് ഉചിതം എന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഒ.ജെ ജനീഷ് പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതോടൊപ്പം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവാക്കളെ മാറ്റി നിർത്തിയാൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കാലങ്ങളായി മത്സരിക്കുന്നവർക്കു വേണ്ടി അർഹരായ യുവാക്കളെ ഒഴിവാക്കരുതെന്നും.അദ്ദേഹം ഓർമിപ്പിച്ചു


14 ജില്ലകളിലും നടക്കുന്ന ജില്ലാ പ്രവർത്തക കൺവെൻഷനുകളുടെ ഭാഗമായാണ് കട്ടപ്പന കല്ലറയ്ക്കൽ റെസിഡൻസിയിൽ കൺവെൻഷൻ നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം മാത്രാ മാകണം ലക്ഷ്യമെന്നും കലഹിക്കുന്നവരെയടക്കം ചേർത്തു നിർത്താൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നുംയൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ഒ ജെ  ജെനീഷ് യോഗത്തിൽ പറഞ്ഞു
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്രാവൻ റാവു, സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ, കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ്, സെക്രട്ടറിമാരായ എം. എൻ ഗോപി, തോമസ് രാജൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ ജോമോൺ പി.ജെ, സോയിമോൻ സണ്ണി, ഷിൻസ് ഏലിയാസ്, ജോബി സി ജോയി,ജോബിൻ മാത്യു, മോബിൻ മാത്യു,ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ടോണി തോമസ്, ബിബിൻ ഈട്ടിക്കൻ, അൻഷൽ ആന്റണി, ഷാരി ബിനു ശങ്കർ,ജില്ലാ ജനറൽ സെക്രട്ടറി മനോജ് രാജൻ, ഇടുക്കി അസംബ്ലി പ്രസിഡൻ്റ് ആൽബിൻ മണ്ണാഞ്ചേരിൽ ,കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് അലൻ സി മനോജ് എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!