Idukki വാര്‍ത്തകള്‍
കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നിലനിർത്തി ലിയന അനൂപ്

കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന 44 – മത് കട്ടപ്പന ഉപജില്ല കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടി ലിയന അനൂപ്. ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ലിയന കഴിഞ്ഞ ഉപജില്ലാ കലോത്സവത്തിലും ജില്ലാ കലോത്സവത്തിലും ഈ നേട്ടം കൈവരിച്ചിരുന്നു. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിലാണ് ലിയന മത്സരിക്കുന്നത്. കട്ടപ്പന ചിദംബരം ഡാൻസ് സ്കൂളിലെ അദ്ധ്യാപകനായ കുമാറിന്റെ കീഴിലാണ് കഴിഞ്ഞ 5 വർഷങ്ങളായി ലിയന കുച്ചിപ്പുടി അഭ്യസിച്ചു വരുന്നത്. ജില്ല, സംസ്ഥാന കലോത്സവങ്ങളിൽ ഈ മികവ് നിലനിർത്തണമെന്നാണ് ലിയനയുടെ ആഗ്രഹം.













































































