അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാൽപ്പാത്തിയൊന്നാം ചരമാവാർഷിക ദിനം ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി വിപുലമായി ആചരിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ

അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാൽപ്പാത്തിയൊന്നാം ചരമാവാർഷിക ദിനം ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി വെള്ളിയാഴ്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽ വരുന്ന മണ്ഡലങ്ങളിൽ വിപുലമായി ആചരിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ അറിയിച്ചു.ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ ഭരണാധികാരികളിൽ ഒരാളായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ അഭാവം രാജ്യം ഇന്ന് മനസ്സിലാക്കുന്നു.ജീവ രക്തം കൊണ്ട് ഭാരതചരിത്രം രചിച്ച ഇന്ത്യയുടെ ഉരുക്കുവനിതയായ ഇന്ദിരാ ഗാന്ധിയുടെ നാമം ഇന്ത്യ ഉള്ളിടത്തോളം കാലം ആർക്കും മായ്ക്കാൻ കഴിയില്ല. ഇന്ദിരഗാന്ധിയുടെ ചരമ വാർഷിക ചടങ്ങുകൾ നാളെ രാവിലെ വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡുകളിലും, മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം തലത്തിലുമായാണ് നടത്തപ്പെടുക. ഛായ ചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, സർവ്വമത പ്രാർത്ഥന, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സേവന പ്രവർത്തനങ്ങൾ, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് രക്തസാക്ഷിത്വ ദിനം വിവിധ കോൺഗ്രസ് കമ്മറ്റികൾ ആചരിക്കുന്നതെന്നും തോമസ് മൈക്കിൾ പറഞ്ഞു.
















































































































