Idukki വാര്‍ത്തകള്‍
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ ഐ ഡബ്ല്യു എ)ഏലപ്പാറ ഏരിയ സമ്മേളനം 30ന് വാഗമണ്ണിൽ ഒരുക്കങ്ങൾ പൂർത്തിയായി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ ഐ ഡബ്ല്യു എ)ഏലപ്പാറ ഏരിയ സമ്മേളനം 30ന് വാഗമണ്ണിൽ ഒരുക്കങ്ങൾ പൂർത്തിയായി. വാഗമൺ
എം സി ജോസഫൈൻ
നഗർ ( വി ഡി എ ഹാളിൽചേരുന്നമഹിളാ അസോസിയേഷൻ ഏലപ്പാറ ഏരിയ സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷൈലജസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ
സി എസ് സുജാത സംഘടന റിപ്പോർട്ടും ഏരിയ സെക്രടറി ഷിലാ രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിൽ ലിസി ജോസ്, സുമ
സുരേന്ദ്രൻ, തിലോത്തമസോമൻ, പ്രഭാ ബാബു ,ലതാ ജയൻ ഷിബാസുരേന്ദ്രൻ എന്നിവർ സംസാരിക്കും. വളകോട്. ഉപ്പുതറ , പശുപ്പാറ, ചിന്താ ലാർ, പുള്ളിക്കാനം, വാഗമൺ, ഏലപ്പാറ ചെമ്മണ്ണ്, പെരുവന്താനം, കണയങ്കവയൽ , മുണ്ടക്കയം ഈസ്റ്റ്, കൊക്കയാർ ഏന്തയാർ എന്നി മേഖല കമ്മറ്റികളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും.































































































































