Idukki വാര്‍ത്തകള്‍
കാപ്പാ പ്രകാരം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

നിരവധി കേസുകളില്‍ പ്രതിയായ ഇടുക്കി ജില്ലയില്‍, തൊടുപുഴ, കാരിക്കോട് ഉണ്ടപ്ലാവ് ഭാഗത്ത് കുഴിമണ്ഡപത്തിൽ വീട്ടില്‍ നിന്നും ഇടവെട്ടി, വലിയ ജാരം ഭാഗത്ത് താമസിക്കുന്ന ബണ്ടിചോർ എന്നു വിളിക്കുന്ന ഷാനവാസ് ഷാജി (26) എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (KAA(P)A) പ്രകാരമുളള ഉത്തരവ് പ്രകാരം 18.10.2025 തിയ്യതി മുതല്‍ 6 മാസക്കാലത്തേയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
















































































































