Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കായികമേള ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഓവറോള്‍ ചാമ്പ്യന്മാര്‍

9,10 തിയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വച്ച് നടന്ന നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ 316 പോയിന്റോടെ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരി.വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കായിക മാമാങ്കത്തിലാണ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് കിരീടം സ്വന്തമാക്കിയത്.സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ഫ്രാന്‍സിസ് ചുനയംമാക്കല്‍,അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ ജോസഫ് പള്ളിവാതുക്കല്‍,പ്രിന്‍സിപ്പാള്‍ ശ്രീ.അഗസ്റ്റിന്‍ എം.എ,ഹെഡ്മാസ്റ്റര്‍ ശ്രീ ബിജു വി.ജെ,പി.റ്റി.എ പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാര്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.കായികാദ്ധ്യാപിക ശ്രീമതി ഷൈന കെ ജോസ് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.









































































