ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘എക്സോഡസ് – 2025’ ടൂറിസം വാരാഘോഷങ്ങൾക്ക് തുടക്കമായി

ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘എക്സോഡസ് – 2025 ‘ടൂറിസം വാരാഘോഷങ്ങൾക്ക് തുടക്കമായി.കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. ഉദ്ഘാടനം ചെയ്തു.
ടുറിസം രംഗത്തെ മികവുറ്റതാക്കാൻ
ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ക്യാമ്പസിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമായും എക്കോ ടൂറിസത്തിന് പരിഗണന നൽകുന്നുണ്ട്.
ഫിലിം ഫെസ്റ്റ്, പഞ്ചഗുസ്തി മത്സരം, ഫുഡ് ഫെസ്റ്റ്, ഗെയിം കാർണിവൽ, ടൂറിസം ക്വിസ്, ഇ-സ്പോട്സ് ടൂർണമെൻ്റ്, വിനോദയാത്രകൾ തുടങ്ങിയവ വാരാഘോഷങ്ങളുടെ ഭാഗമായ് നടത്തപ്പെടും.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. അധ്യക്ഷനായിരുന്നു. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. , ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി.
ടൂറിസം വകുപ്പ് മേധാവി സനൂപ് കുമാർ ടി. എസ്,
സ്റ്റാഫ് കോ- ഓർഡിനേറ്റർ അബില എസ്. , സനു എം. എ , ടിബിൻ തോമസ്, സെബിൻ ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.













































































