ഇടുക്കി
തൂക്കുപാലത്ത് മീൻ പിടിക്കാൻ പോയ വെള്ളയാംകുടി സ്വദേശി വെള്ളത്തിൽ വീണ് മരിച്ചു
തൂക്കുപാലം. ചെക്ക് ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ കട്ടപ്പന വെള്ളയാംകുടി സ്വദേശി മോഹനൻ (40) വെള്ളത്തിൽ വീണു മരണപെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ ഇവർ ഡാമിന്റെ പരിസരത്ത് എത്തിയത്.
ചൂണ്ട ഇടുവാൻ ഡാമിന്റെ കുറുകെയുള്ള കെട്ടിലൂടെ നടക്കുമ്പോൾ കാൽ വഴുതി ഡാമിൽ വീണു കാണാതാവുകയായിരുന്നു.
തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്സും, നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാത്രി 9 മണിയോടുകൂടി മൃതദേഹം കണ്ടെത്തി. മൃതദേഹം തൂക്കുപാലത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.