Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ആയുര്‍വേദ മെഡിക്കല്‍ ആഫീസര്‍ നിയമനം



ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിവരുന്ന വയോഅമൃതം ആയുര്‍വേദ ചികിത്സാ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ആഫീസര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ സേവനമനുഷ്ടിക്കുവാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കൂടികാഴ്ചയ്ക്കായി ക്ഷണിച്ചു.

തസ്തിക – ആയുര്‍വേദ മെഡിക്കല്‍ ആഫീസര്‍ (ഒഴിവ് 1), യോഗ്യത – ബിഎഎംഎസ് ഡിഗ്രി, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി- 41 വയസ്, ഇന്റര്‍വ്യൂ – സെപ്റ്റംബര്‍ 15, ഇന്റര്‍വ്യൂ സമയം – രാവിലെ 10 മുതല്‍സ്ഥലം.

– ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവ്, രജിസ്‌ട്രേഷന്‍ സമയം – രാവിലെ 9.30 മുതല്‍ 11 വരെഅഭിമുഖത്തിന് ഹാജരാകുമ്പോള്‍ ബിഎഎംഎസ് യോഗ്യത, റ്റിസിഎംസി രജിസ്‌ട്രേഷന്‍, തൊഴില്‍ പരിചയം, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് തുടങ്ങിയവയുടെ അസ്സല്‍ പ്രമാണങ്ങളും പകര്‍പ്പുകളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ്-19 മാദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862232318










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!