Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ നടന്ന വടം വലി മത്സരത്തിൽ JClകട്ടപ്പന ടൗൺ ജേതാക്കൾ

JCI കട്ടപ്പന ടൗണും സ്കാർ ഫേസ് കട്ടപ്പനയും സംയുകതമായി കട്ടപ്പനയിൽ സംഘടിപ്പിച്ച ഓണഘോഷ വടംവലിയിൽ JCI കട്ടപ്പന ടൗൺ വിജയികളായി. കട്ടപ്പനയിലെ 8 ടീമുകൾ അണിനിരന്ന പ്രൌഡോജ്വലമായ വടംവലി മത്സരം കാണികളുടെ ബാഹുല്യം കൊണ്ടും ടീമുകളുടെ നിലവാരം കൊണ്ടും ശ്രദ്ധേയമായി. പൂരത്തിന് എഴുന്നള്ളിയ ഗജവീരന്മാരെ പോലെയും രണാങ്കണത്തിൽ യുദ്ധ സജ്ജരായ പടയാളികളെ പോലെയും തലയെടുപ്പോടെ JCI കട്ടപ്പന ടൗണിന്റെ ചുണക്കുട്ടികൾ വടംവലിയുടെ അങ്കത്തട്ടിൽ അണിനിരന്നപ്പോൾ എതിരാളികൾ നിഷ്പ്രഭരായി. SMYM കട്ടപ്പനയുടെ കരുത്തരായ യുവനിരയെ 2-0 എന്ന നിലയിൽ വലിച്ച് നിർത്തിയ മത്സരം അത്യന്തം ആവേശജനകമായി. ഒന്നാം സമ്മാനമായ 5000/- രൂപയും 4 കിലോഗ്രാം ഉള്ള പൂവൻ കോഴിയും ട്രോഫിയുമാണ് വിജയികളായ JCI കട്ടപ്പന ടൗണിന് ലഭിച്ചത്.
രണ്ടാം സ്ഥാനം SMYMകട്ടപ്പനയും മൂന്നാം സ്ഥാനം ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും നേടി









































































