6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എസ് സി പ്രൊമോട്ടര്‍ ഒഴിവ്



പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത +2/ തത്തുല്യ യോഗ്യത
പ്രായപരിധി 18-40 വയസ്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുള്ളവരെ പരിഗണിക്കും. പ്രൊമോട്ടറായി നിയമിക്കപ്പെടുന്നവര്ക്ക് സ്ഥിരനിയമനത്തിന് അര്ഹത ഉണ്ടായിരിക്കുന്നതല്ല. മുൻപ് പ്രൊമോട്ടറായി പ്രവർത്തിക്കുകയും  അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകൾ പരിഗണിക്കില്ല.

ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തി ലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 10,000/രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുമുള്ള റസിഡൻഷ്യൽ സര്ട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇടുക്കി  ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.


അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ആഗസ്റ്റ് 22 വെള്ളി വൈകിട്ട് അഞ്ച്.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. – ഫോൺ – 0486-2296297









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!