കട്ടപ്പന റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ മൂന്ന് ഇടങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

രാവിലെ 8 മണിക്ക് ക്ലബ് അങ്കണത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീ കെ. ജെ. ബെന്നി ദേശീയ പതാക ഉയർത്തി. തുടർന്ന് 8.45-ന് വെള്ളിയാംകുടി അസ്സിസി സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ അഡ്. ബേബി ജോസഫ് പതാക ഉയർത്തി. ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, സമ്മാനദാനം, പായസ വിതരണവും നടന്നു.
റോട്ട്രാക്ട് ക്ലബ് ഓഫ് മന്നം മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ, റിട്ട. ആർമി എഞ്ചിനീയറും ക്ലബ് പ്രസിഡന്റുമായ ഡോ. വിനോദ്കുമാർ ടി.എ. മുഖ്യപ്രഭാഷണം നടത്തി. ക്വിസ് മത്സരവും സമ്മാനദാനവും പരിപാടിയുടെ ഭാഗമായി നടന്നു.
ചടങ്ങുകൾക്ക് റോട്ടറി ഭാരവാഹികളായ ബൈജു എബ്രഹാം, അജോ എബ്രഹാം, മിഥുൻ കുര്യൻ, ജോസഫ് തോമസ്, ബൈജു ജോസ്, ജോസ് അറക്കൽ, സിബിച്ചൻ, പി.എം. ജോസഫ്, മീനു തോമസ്, ആൻസി കുര്യൻ എന്നിവർ നേതൃത്വം നൽകി. എല്ലാ റോട്ടറിയൻ മാർക്കും ആൻസ് ക്ലബ് അംഗങ്ങൾക്കും സജീവ പങ്കാളിത്തമുണ്ടായിരുന്നു.









































































