Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
2025 ആഗസ്റ്റ് 14-ന് ഇ-ചല്ലാൻ പരിഹാര സദസ്സ് സംഘടിപ്പിക്കും

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു IPS-ന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും സംയുക്തമായി 2025 ആഗസ്റ്റ് 14-ന് ഇ-ചല്ലാൻ പരിഹാര സദസ്സ് നടത്തും.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പരിഹാര സദസ്സ് നടക്കുന്നത്. അടിമാലി, തൊടുപുഴ, കട്ടപ്പന, മൂന്നാർ, പീരുമേട് എന്നിവിടങ്ങളിലെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണീറ്റുകളിൽ വെച്ചാണ് പരിഹാര സദസ്സ് നടക്കുന്നത്. UPI, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന മാത്രമെ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ









































































