എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍ 2025-2027 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 13, 14 തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. 50 % മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം.
ഫിഷറീസ് വിഭാഗക്കാര്‍ക്കും, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്കിളവും സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ-688003, ഫോണ്‍ :9188067601, 0477-2267602, 9946488075, 9747272045









































































