പ്രിൻസ് ഓവേലിയുടെ ‘വേര് പൂവിനെഴുതിയ കത്തുകൾ ‘ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

പ്രിൻസ് ഓവേലിയുടെ ‘വേര് പൂവിനെഴുതിയ കത്തുകൾ ‘ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്ന ചടങ്ങ് മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ് ഉദ്ഘാടനം ചെയ്തു.
പ്രിൻസ് ഓവേലിയുടെ നാലാമത് പുസ്തകമാണ് പ്രകാശനം ചെയ്തത്.
കേരള സാഹിത്യ അക്കാദമി അംഗം സുകുമാരൻ ചാലിഗദ്ദ മുഖ്യാതിഥിയായിരുന്നു.പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ, കവി ആൻ്റണി മുനിയറയ്ക്കു നൽകി പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു.
ജോസ് കോനാട്ട് പുസ്തകം പരിചയപ്പെടുത്തി.കാഞ്ചിയാർ രാജൻ, മോബിൻ മോഹനൻ, രാഖി ആർ ആചാരി, എസ് ജ്യോതിസ്, അഡ്വ.വി എസ് ദീപു തുടങ്ങിയവർ പങ്കെടുത്തു.
പുസ്തകത്തിൻ്റെ കവർ ചിത്രം തയ്യാറാക്കിയ ഷാജി ചിത്രയെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് പ്രശസ്ത കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു.കെ ആർ രാമചന്ദ്രൻ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.കെ ടി രാജീവ് മോഡറേറ്ററായിരുന്നു.
കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.









































































